വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകൾക്ക് നോട്ടീസയച്ചു.

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂർ വിമാനത്താവളം ഉപരോധം തട‌യാൻ നടപടിയുമായി പൊലീസ്. പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നൽകി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകൾക്ക് നോട്ടീസയച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന എയർ പോർട്ട്‌ ഉപരോധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. 

Asianet News Live