Asianet News MalayalamAsianet News Malayalam

ഡീസല്‍ പ്രതിസന്ധി: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങുന്നു, ഗതാഗത മന്ത്രിയെ കുറ്റപ്പെടുത്തി എഐടിയുസി

കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ ഡീസൽ തീർന്നത് ദീർഘദൂര സർവീസുകളെ ബാധിച്ചു. പ്രധാന ഡിപ്പോകളിലെ ക്ഷാമം പരിഹരിച്ചിട്ടുണ്ട്. ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി.

AITUC says transport minister resposible for issues in ksrtc
Author
Kannur, First Published Aug 3, 2022, 11:27 AM IST

കണ്ണൂര്‍: കെഎസ്ആർടിസിയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത് സർവീസുകളെ ബാധിക്കുന്നു. വടക്കൻ ജില്ലകളിലാണ് ഡീസൽ ക്ഷാമമുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ ഡീസൽ തീർന്നത് ദീർഘദൂര സർവീസുകളെ ബാധിച്ചു. പ്രധാന ഡിപ്പോകളിലെ ക്ഷാമം പരിഹരിച്ചിട്ടുണ്ട്. ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി.

ഇതിനിടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസി രംഗത്തെത്തി. ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു. സാമ്പത്തിക പ്രതിസന്ധി  നീണ്ടു പോയാൽ കെഎസ്ആര്‍ടിസിയുടെ ഒരു സർവ്വീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും. മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജു ആരോപിച്ചു

 

ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വ്വീസുകള്‍  റദ്ദാക്കണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എം ഡി നിര്‍ദ്ദേശം നല്‍കി.

'കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ഡീസൽ ക്ഷാമം നേരിടുന്നതായി കാണുന്നു. ഇത്തരത്തിൽ ഡീസൽ എത്തുവാൻ താമസിക്കുക ഡീസൽ ഇല്ലാതെ വരിക എന്നീ സാഹചര്യങ്ങളിൽ EPB & EPKM അനുസരിച്ച് ഏറ്റവും EPB & EP KM കുറഞ്ഞ ബസ് ആദ്യം എന്ന നിലയിൽ ക്യാൻസൽ ചെയ്യണം. യാതൊരു കാരണവശാലും വരുമാനം ലഭിക്കുന്ന FP അടക്കമുള്ള  ദീർഘദൂര സർവ്വീസുകൾ  ക്യാൻസൽ ചെയ്യരുത് ഇത് സാമ്പത്തീക ബുദ്ധിമുട്ട് വർദ്ധിപ്പിക്കും എന്ന് ഓർമ്മിക്കുക. ഏതെങ്കിലും സർവ്വീസ് ഇതിന് വിരുദ്ധമായി ക്യാൻസൽ ചെയ്യുന്നില്ല എന്ന്  ക്ലസ്റ്റർ ഓഫീസർമാർ ഉറപ്പ് വരുത്തണം.  വിജിലൻസ് വിഭാഗം മേൽ  പരിശോധന നടത്തി ഇപ്രകാരമാണ് ക്യാൻസലേഷൻ എന്ന് ഉറപ്പാക്കണം'

ഉദ്ഘാടനത്തിന് പിന്നാലെ ബസ് പെരുവഴിയിൽ; സിറ്റി സർവീസിനായി കൈമാറിയ ഇലക്ട്രിക് ബസ് കെട്ടിവലിച്ചു നീക്കി

എംഎൽഎമാർക്ക് യാത്രാ ഇളവെന്തിനെന്ന് ചോദ്യം; മറുപടിയില്‍ അടിതെറ്റി സര്‍ക്കാര്‍, പൊളിച്ചടുക്കി കോടതി

 

Follow Us:
Download App:
  • android
  • ios