ഖാദർ ധരിക്കുമെന്ന് ഒപ്പിട്ടാണ് കോൺഗ്രസിന്റെ അംഗത്വം സ്വീകരിക്കുന്നതെന്ന് വിവാദത്തിന് തുടക്കമിട്ട അജയ് തറയിൽ പറയുന്നു.
കൊച്ചി: കോൺഗ്രസിൽ ഖാദർ വിവാദം ആളിക്കത്തുന്നു. ഖാദർ ധരിക്കുമെന്ന് ഒപ്പിട്ടാണ് കോൺഗ്രസിന്റെ അംഗത്വം സ്വീകരിക്കുന്നതെന്ന് വിവാദത്തിന് തുടക്കമിട്ട അജയ് തറയിൽ പറയുന്നു. ന്യൂജെൻ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരാണ് ഖദറിനെതിരെ പ്രചാരണം നടത്തുന്നതെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഖദർ വിവാദത്തിൽ കോൺഗ്രസ് ഭരണ ഘടനാ ഓർമിപ്പിച്ച് കൊണ്ടാണ് അജയ് തറയിലിന്റെ പ്രതികരണം. ഖാദി ഉപയോഗം എന്നതാണ് മെമ്പർ ആകാനുള്ള യോഗ്യത. ഡ്രൈ ക്ലീനിങ് നൽകിയാണോ യുവനേതാക്കൾ എന്നും ഷർട്ട് ഇടുന്നതെന്നും അജയ് തറയിൽ ചോദിച്ചു. 15 രൂപ നൽകിയാൽ ഷർട്ട് തെച്ച് കിട്ടും. വെള്ള മാത്രം ഇടണം എന്നല്ല താൻ പറഞ്ഞത്. പ്രയോഗികത തിരക്ക് എന്ത് ന്യായീകരണമാണെന്നും അദ്ദേഹം ചോദിച്ചിക്കുന്നു. ഇതിലും തിരക്കുള്ള സമയത്ത് ഖദർ ഇട്ടവരാണ് കോൺഗ്രസ് നേതാക്കളെന്നും അജയ് തറയിൽ കൂട്ടിച്ചേര്‍ത്തു.


