നരേന്ദ്രമോദി അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി: കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ടുള്ള അനില്‍ ആന്‍റണിയുടെ പ്രതികരണം.
ഞാന്‍ ജനിച്ചത് ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ്. കോണ്‍ഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളര്‍ന്നത്. എന്നാല്‍, അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താല്പര്യങ്ങളെക്കാള്‍ കൂടുതല്‍ രണ്ട്, മൂന്ന് വ്യക്തിക്കളുടെ താല്‍പര്യങ്ങളില്‍ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് അനില്‍ ആന്‍റണി വിമര്‍ശിച്ചു.
Also Read: എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു; പിയൂഷ് ഗോയലിൽ നിന്ന് അംഗത്വം സ്വീകരിച്ചു
നരേന്ദ്രമോദിയെ പോലെ ജനപ്രിയനായ നേതാവ് ലോകത്തില്‍ ഇല്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു. രാഷ്ട്രത്തിന് വേണ്ടിയാണ് ബിജെപിയിലെ നേതാക്കള്‍ പ്രവര്‍ക്കുന്നത്. ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റൊരു ചുവട് വയ്പ്പില്ലെന്നും
അനില്‍ ആന്‍റണി കൂട്ടിച്ചേര്‍ത്തു.
