ഐസക് ഒറ്റപ്പെടുന്നുണ്ടോ..? ഈ പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല. അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വ‌ാഭാവിക നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. 

പാലക്കാട്: 2015 ലേതിനെക്കാളും വലിയ മുന്നേറ്റം പാലക്കാട് എൽഡിഎഫിന് ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ടേത്. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നു. എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് ഈ സഖ്യം. വികൃത ജീവിയാണ് ഈ മുന്നണിയെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമാനതകളില്ലാത്ത വികസനപ്രവർത്തനമാണ് സർക്കാർ നടത്തിയത്. കെഎസ്എഫ്ഇ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടിയും പറഞ്ഞുകഴിഞ്ഞു. തനിക്ക് അതിൽ വ്യക്തിപരമായ അഭിപ്രായമില്ല. എന്തും പറയാനുള്ള അവകാശമുണ്ട്. 

കോടിയേരി ബാലകൃഷ്ണന് അങ്ങനെ ഇറങ്ങാനുള്ള ആരോഗ്യ സ്ഥിതിയില്ല. ഐസക് ഒറ്റപ്പെടുന്നുണ്ടോ..? ഈ പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല
അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വ‌ാഭാവിക നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു.