Asianet News MalayalamAsianet News Malayalam

പ്രകോപനം ഉണ്ടാക്കാനില്ല: ഗവര്‍ണറും സര്‍ക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് എകെ ബാലൻ

യുഡിഎഫിന്‍റെ ആരോപണത്തിൽ കഴമ്പില്ല. യുഡിഎഫ് നടപ്പാക്കിയ വാര്‍ഡ് വിഭജനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ജയിച്ചത് ഇടത് മുന്നണിയായിരുന്നു എന്ന് എകെ ബാലൻ. 

 

 

 

 

ak balan reaction on governor kerala government controversy
Author
Alappuzha, First Published Jan 20, 2020, 10:57 AM IST

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ ഗവര്‍ണറും കേരള സര്‍ക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ആവര്‍ത്തിച്ച് നിയമ മന്ത്രി എകെ ബാലൻ. പ്രകോപനം ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. പ്രശ്നം ഒരിക്കലും വ്യക്തിപരമല്ല. നിയമപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് നിയമപരമായി തന്നെ പരിഹരിക്കുമെന്നും എകെ ബാലൻ ആലപ്പുഴയിൽ പറ‍ഞ്ഞു. 

നിയമപരമായാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തതും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാരിന് അവകാശം ഉണ്ട്. സുപ്രീംകോടതിയിൽ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നേക്കിയാണ് ഇക്കാര്യത്തിൽ തുടര്‍ നടപടി എടുക്കേണ്ടത്. അങ്ങനെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എകെ ബാലൻ പറഞ്ഞു. 

തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ നിയമസഭയിൽ ബില്ല് പാസാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. വാര്‍ഡ് വിഭജനം ഇടത് മുന്നണി അജണ്ടയാണെന്ന യുഡിഎഫ് വാദവും മന്ത്രി എകെ ബാലൻ തള്ളി. യുഡിഎഫിന്‍റെ ആരോപണത്തിൽ കഴമ്പില്ല. യുഡിഎഫ് നടപ്പാക്കിയ വാര്‍ഡ് വിഭജനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ജയിച്ചത് ഇടത് മുന്നണിയായിരുന്നു എന്ന് എകെ ബാലൻ ഓര്‍മ്മിപ്പിച്ചു. 

 

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി 

 

 

Follow Us:
Download App:
  • android
  • ios