തിരുവനന്തപുരം: യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും കലാപം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ. ആരോ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുണ്ട്. കടന്നപ്പള്ളിയുടെ സ്വാഗതത്തോട് പരുഷമായി ഞാൻ നല്ല മറുപടി പറയുന്നില്ല. മാണി സി കാപ്പൻ അടർന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. മുന്നണി മാറാനും ഞങ്ങൾക്ക് താൽപര്യമില്ല. ഒന്നിച്ചു നിൽക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് അപകടം ഡ്രൈവറുടെ അശ്രദ്ധ കാരണം സംഭവിച്ചതാണ്. മന്ത്രി നാളെ പാർട്ടിയുടെ മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിനെ കാണും.