തൃശൂർ: വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അന്തിമോപാരം അർപ്പിച്ച് സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനു വെച്ചു. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.

ഋഷികവിയായ മഹാകവിക്ക് വിട, അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം, ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുസ്മരിച്ചു. മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ അയിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. 

'മനുഷ്യസ്നേഹത്തിന്റെ മഹാകവി', അക്കിത്തത്തിന്റെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി

നാലു ദിവസമായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില രാത്രിയോടെ വഷളാകുകയായിരുന്നു. അവസാന സമയത്ത് മകൻ നാരായൺ നമ്പൂതിരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. പൊതുദർശനത്തിനു വെച്ച  മൃതദേഹം വൈകീട്ട് കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.