Asianet News MalayalamAsianet News Malayalam

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകൾ; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി

താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം  രൂപ കെപിസിസി കൈമാറി. ഭവന രഹിതർക്കായി കെപിസിസി സമാഹരിച്ച തുകയിൽ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നൽകിയത്. 
 

alan and taha are victims of constitutional terrorism says mullappally ramachandran
Author
Kozhikode, First Published Oct 28, 2020, 10:51 AM IST

കോഴിക്കോട്: അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി പറയുന്നു. താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം  രൂപ കെപിസിസി കൈമാറി. ഭവന രഹിതർക്കായി കെപിസിസി സമാഹരിച്ച തുകയിൽ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നൽകിയത്. 

കെപിസിസി 1000 വീടുകൾക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേർക്ക് വീട് നിർമ്മിച്ചു നൽകിയെന്നതിന്റെ കണക്കുകൾ രണ്ടാഴ്ചയ്ക്കകും പുറത്ത് വിടുമെന്നും മുല്ലപ്പള്ളി അറിയിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.

സംവരണ വിഷയത്തിൽ സിപിഎമ്മിന് ദുഷ്ടലാക്കാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു, ശബരിമലയിലേ അതേ അനുഭവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്. 

Follow Us:
Download App:
  • android
  • ios