തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ഇന്ന് കണ്ണൂർ സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ നിയമ ബിരുദ പരീക്ഷയെഴുതും. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസിൽ നിയമ ബിരുദ വിദ്യാർത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരീക്ഷ. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യത്തെ സർവകലാശാലയും എതിർത്തില്ല. അതേസമയം ജയിലിലായതോടെ മതിയായ ഹാജരില്ലാത്തതിനാൽ മൂന്നാം സെമസ്റ്ററിൽ നിന്ന് അലനെ പുറത്താക്കിയിരുന്നു.

അലന്‍ ഷുഹൈബിന് എല്‍എല്‍ബി സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും  പുറത്താക്കിയതായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ സിപിഎം നിഷേധിച്ച കാര്യമാണ്  സംസ്ഥാനസെക്രട്ടറി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.  പാർട്ടിയിൽ അലനെയും താഹയെയും പിന്തുണയ്ക്കുന്നവർക്ക് കൂടിയുള്ള താക്കീതായാണ് കോടിയേരിയുടെ സ്ഥിരീകരണം വിലയിരുത്തപ്പെടുന്നത്.

അലന് എൽഎൽബി പരീക്ഷ എഴുതാമോ ?48 മണിക്കൂറിനകം പറയണമെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി