കാൽനടക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ യാത്രക്കാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്.

മലപ്പുറം: പെരിന്തൽമണ്ണയിൽ കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആർടിസി ബസ്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

ചിറ്റൂർ - കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തിവന്ന ബസിലെ ഡ്രൈവർ എം. സന്തോഷ്കുമാറിനെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പിടിയിലായത്. കാൽനടക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ യാത്രക്കാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. ഡ്രൈവറുടെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.