ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കൊലക്കേസ് പ്രതികളെ  വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഡെറിക്, ആന്‍റപ്പന്‍, ശരത്ത്, ജോര്‍ജ്ജ്, കണ്ണന്‍, ചാള്‍സ് എന്നിവരാണ് പിടിയിലായത്. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്,  ജസ്റ്റിൻ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന്  ഡിസംബര്‍ 15 നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു കൊലപാതകം. 

ഗുരുതരമായി വേട്ടേറ്റ വികാസിനെയും ജസ്റ്റിനെയും പൊലീസ് ജീപ്പിലാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വികാസ് അർദ്ധരാത്രിയോടെയും ജസ്റ്റിൻ പുലർച്ചെയും മരിച്ചു. 2015 ജൂണിൽ, തുമ്പോളിയിൽ കൊല്ലപ്പെട്ട സാബുവിന്‍റെ സുഹൃത്തുക്കളാണ് പിടിയാലയവര്‍. സാബുവിനെ കൊന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പൊലീസ് പറയുന്നത്.