ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്.എന്നാൽ കഴിഞ്ഞ സഭയിൽ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചുവെന്നും മുഖ്യമന്ത്രി 

കണ്ണൂര്‍:നാടിന്‍റെ വികസനത്തിന് ഒപ്പം നിൽക്കുന്ന സർക്കാർ,എതിർപ്പുകളുണ്ടെങ്കിൽ അത് കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്.എന്നാൽ കഴിഞ്ഞ സഭയിൽ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചു.കൃത്യമായി നഷ്ടപരിഹാരം കിട്ടിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചു.പെരളശ്ശേരി പാലം ശിലാസ്ഥാപന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശിയ പാത വികസനം നടക്കുന്നതിന്‍റെ പേരില്‍ സംസ്ഥാനത്ത് ആരും വിഷമം അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ദേശീയപാതാ വികസനം; പണം നൽകുന്ന ഏക സംസ്ഥാനമല്ല കേരളം, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരൻ

ഗഡ്കരിയുടെ പ്രസ്താവനയുടെ പേരില്‍ ആരും മനപ്പായസമുണ്ണേണ്ടെന്ന് മുഖ്യമന്ത്രി