ഒരു പുതിയ പാത സ്റ്റാൻഡേർഡ് ഗേജിൽ ഉണ്ടാക്കിയിട്ട് എന്ത് പ്രയോജനം ?കേരളം സമീപിച്ചാൽ ഇക്കാര്യത്തിൽ പ്രതിഫലം വാങ്ങാതെ ഉപദേശം നൽകുമെന്നും വന്ദേഭാരത് ശില്പി

ചെന്നൈ: 'സ്റ്റാൻഡേർഡ് ഗേജിൽ അല്ല,ബ്രോഡ്‌ ഗേജിൽ വേണം കെ റെയിലെന്ന് വന്ദേ ഭാരത് ശില്പി സുധാൻഷു മണി ഏഷ്യാനെറ്റ് ന്യൂസിനോട്. എന്തിനാണ് കെ റെയിൽ സ്റ്റാൻഡേർഡ് ഗേജിൽ ആക്കിയതെന്ന് മനസിലാവുന്നില്ല. രാജ്യത്തെ എല്ലാ അതിവേഗ റെയിൽ പദ്ധതികളും ബ്രോഡ്‌ഗേജിൽ വേണം. ഒരു പുതിയ പാത സ്റ്റാൻഡേർഡ് ഗേജിൽ ഉണ്ടാക്കിയിട്ട് എന്ത് പ്രയോജനം ? കേരളം സമീപിച്ചാൽ ഇക്കാര്യത്തിൽ പ്രതിഫലം വാങ്ങാതെ ഉപദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇന്റഗ്രറ്റഡ് കോച്ച് ഫാക്ടറിയുടെ മുൻ ജനറൽ മാനേജരും വന്ദേ ഭാരത് ട്രെയിനിന്റെ മുഖ്യ ശില്പിയുമായ സുധാൻഷു മണിയുമായുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2.30 നു ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

'വന്ദേഭാരത് ഹിറ്റ്'; ആറ് ദിവസത്തെ ടിക്കറ്റ് കളക്ഷൻ 2.70 കോടി, മെയ് 14 വരെ സീറ്റ് ഫുള്‍

വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ടിക്കറ്റ് ഇനത്തിൽ 1 കോടി 17 ലക്ഷം രൂപയാണ് വരുമാനം. ഏപ്രിൽ 28 ന് തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രിൽ 29 ന് 20.30 ലക്ഷം, ഏപ്രിൽ 30ന് 20.50 ലക്ഷം, മെയ്1ന് 20.1 ലക്ഷം, മെയ് 2 ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. ഈ കാലയളവിൽ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്തത് 27,000 പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്.

Also Read: 'മറ്റ് ട്രെയിനുകൾ വൈകുന്നത് വന്ദേഭാരത് കാരണമല്ല'; വിശദീകരണവുമായി ദക്ഷിണ റെയിൽവേ