സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും ടി നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു.

കോഴിക്കോട്: ഈ മാസം ഒൻപത് മുതൽ കടകൾ തുറക്കാനുള്ള തീരുമാനവുമായി വ്യാപാരികൾ മുന്നോട്ട്. എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ വ്യക്തമാക്കി. ആവശ്യത്തിന് സമയം നൽകിയിട്ടും സർക്കാർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. സർക്കാർ
തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.