Asianet News MalayalamAsianet News Malayalam

ജലനിരപ്പിൽ ആശങ്ക, മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും ഇടമലയാറും തുറന്നു, കൺട്രോൾ റൂം സജ്ജം 

മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

all shutters of mullaperiyar dam opened and control room in idukki
Author
Kerala, First Published Aug 9, 2022, 10:11 AM IST

ഇടുക്കി : ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. 

കൺട്രോൾ റൂം 

മുല്ലപെരിയാർ ഡാം ഷട്ടറുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910 അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ 04869-232077, മൊബൈൽ 9447023597 എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

ഇടമലയാർ ഡാം ഇന്ന് തുറക്കും,ഇടുക്കിയിൽ നിന്നൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടും,ജാ​ഗ്രത പാലിക്കണം

ഇടമലയാര്‍

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാർ അണക്കെട്ട് തുറന്നു. 164.33 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ് 163 മീറ്റർ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്‍റെ  രണ്ട് ഷട്ടറുകൾ ഉയർത്തിയത്. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയർത്തിയത്. അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജീകരണങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ട്. 

ഇടുക്കി അണക്കെട്ട്

അതേ സമയം, ഇടുക്കി അടുക്കി അണക്കെട്ടിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജലം തുറന്നു വിട്ടേക്കും. 10.15 ന്  ചേരുന്ന റൂൾ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും. മുല്ലപ്പെരിയാറിൽ നിന്നും വൃഷ്ടിപ്രദേശങ്ങളിൽ നിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതിനാലാണ് നീക്കം. പെരിയാറിലെ ജലനിരപ്പ് അടിസ്ഥാനമാക്കി തീരുമാനമുണ്ടാകും. നിലവിൽ മൂന്ന് ലക്ഷം ലീറ്റർ വെള്ളമാണ് സെക്കന്റിൽ ഒഴുക്കുന്നത്. 5 ലക്ഷം ലിറ്റർ വരെ തുടർന്ന് വിട്ടാൽ ചെറുതോണി പാലത്തിന് അപകടം സംഭവിക്കുമോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇടുക്കിയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി.ഒരു വീടിന്റെ മതിലിടിഞ്ഞു.

 

Follow Us:
Download App:
  • android
  • ios