Asianet News MalayalamAsianet News Malayalam

കൊവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; സംസ്ഥാനത്ത് 3349 കൊവിഡ് കേസുകള്‍ കൂടി, 1657 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

all the details of covid in kerala
Author
Trivandrum, First Published Sep 10, 2020, 5:59 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശ്ശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്‌റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രന്‍ നായര്‍ (58), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ മലപ്പുറം മാറാഞ്ചേരി സ്വദേശിനി നബീസ (62), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തൃശൂര്‍ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മാട്ടുമ്മല്‍ കുഞ്ഞബ്ദുള്ള (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 396 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തൃശ്ശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശ്ശൂര്‍ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂര്‍ 144, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,84,128 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 20,248 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2691 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,18,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,86,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 33 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി (സബ് വാര്‍ഡ് 8), പെരുമ്പാലം (സബ് വാര്‍ഡ് 2), തൃശൂര്‍ ജില്ലയിലെ മടക്കത്തറ (സബ് വാര്‍ഡ് 11, 12, 13), ചൊവ്വന്നൂര്‍ (5, 6), ഏങ്ങണ്ടിയൂര്‍ (സബ് വാര്‍ഡ് 15), വാരന്തറപള്ളി (12), അരിമ്പൂര്‍ (11), വടക്കേക്കാട് (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ (12, 13), കുറ്റിയാടി (11), ഓമശേരി (2), പാലക്കാട് ജില്ലയിലെ എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6), ഇടുക്കി ജില്ലയിലെ പെരുന്താനം (6), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ ഉദയാനാപുരം (6), അയ്മനം (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (സബ് വാര്‍ഡ് 18), കൊല്ലം ജില്ലയിലെ ചിതറ (12), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (6, 7 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തേക്കുംകര (1 (സബ് വാര്‍ഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂര്‍ (സബ് വാര്‍ഡ് 8), മാള (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ കോതമംഗലം (സബ് വാര്‍ഡ് 17, 19), കൂവപ്പടി (സബ് വാര്‍ഡ് 13), ഒക്കല്‍ (9), പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ സബ് വാര്‍ഡ് (8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Follow Us:
Download App:
  • android
  • ios