Asianet News MalayalamAsianet News Malayalam

'തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു, ഈ അവസ്ഥയിലെത്തിച്ചത് എസ്എഫ്ഐ'; അലന്‍ ഷുഹൈബിന്റെ കുറിപ്പ്

കൊച്ചിയിലെ ഫ്ലാറ്റിൽ  അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Allan Shuaib was admitted to hospital overdose of sleeping pills nbu
Author
First Published Nov 8, 2023, 2:51 PM IST

കൊച്ചി: അവശനിലയിൽ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൊച്ചിയിലെ ഫ്ലാറ്റിൽ  അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അലൻ.

'സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്' അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് അലൻ വാട്സ്ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നുവെന്നും വിമര്‍ശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Also Read: 150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല; 230 കിലോമീറ്റര്‍ യാത്ര ചെയ്ത് ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്ന് പൊലീസുകാരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios