പണം പിരിച്ചിട്ടില്ലെന്നാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറയുന്നത്.  

മലപ്പുറം: മുസ്ലീംലീഗ് എംപി അബ്ദുള്‍ വഹാബില്‍ നിന്നും ഐഎന്‍എല്‍ തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചെന്ന് ഐഎന്‍എല്‍ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണം. അബ്ദുള്‍ വഹാബ് മൂന്നുലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്നാണ് അസീസ് അനക്കയം എന്നയാള്‍ മറ്റൊരു പാര്‍ട്ടി ഭാരവാഹിക്ക് അയച്ച ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ പണം പിരിച്ചിട്ടില്ലെന്നാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറയുന്നത്. അഹമ്മദ് ദേവര്‍കോവിലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അസീസ് ആനക്കയം കോഴിക്കോട് സജീവമായി പങ്കെടുത്തിരുന്നു. അസീസിന് എതിരെ നടപടിയെടുത്തതായാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.