ബംഗളൂരു സർവ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ചെന്ന് ആക്ഷേപം

കണ്ണൂര്‍:ചോദ്യപേപ്പർ ആവർത്തനത്തിന് പിന്നാലെ കണ്ണൂർ സർവകലാശാലയിൽ സിലബസ് കോപ്പിയടി വിവാദവും. ബംഗളൂരു സർവ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ചാണ് കണ്ണൂർ സർവ്വകലാശാലയുടെ ബി ബി എ ആറാം സെമസ്റ്റർ സിലബസ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം.ബികോം സപ്ലൈ ചെയ്ൻ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസാണ് വിവാദമായിരിക്കുന്നത്.വിദ്യാർത്ഥികളാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കണ്ണൂർ സർവകലാശാല സിലബസിന്റെ 5 മൊഡ്യൂകൾ അതെ പോലെ ബംഗലൂരു സർവകലാശാല സിലബസിലുമുണ്ട്. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇക്കാര്യം അന്വേഷിച്ച് ഉടൻ വേണ്ട നടപടികൾ എടുക്കുമെന്നും സർവ്വകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

Read also:ഇന്റഗ്രേറ്റഡ് എം. എസ് സി. പഠനത്തിന് ‘നെസ്റ്റ്’; സയന്‍സ് സ്ട്രീം പ്ലസ് ടുക്കാര്‍ക്ക് മെയ് 18 വരെ അപേക്ഷ