Asianet News MalayalamAsianet News Malayalam

കടുവയുടെ ആക്രമണം: മരിച്ച കർഷകന് വയനാട് മെഡി.കോളജിൽ മികച്ച ചികിൽസ കിട്ടിയില്ല-ആരോപണവുമായി ബന്ധുക്കൾ

വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്

allegation that The farmer who died in a tiger attack did not get good treatment in Wayanad Medical College
Author
First Published Jan 16, 2023, 10:28 AM IST

വയനാട് : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്‍റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നൽകിയില്ലെന്ന പരാതിയുമായി മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

 

മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. മികച്ച ചികിൽസ കിട്ടിയില്ല. ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.

 

വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
വയനാട്ടില്‍ വീണ്ടും കടുവ ഭീതി; മാനന്തവാടിയില്‍ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു; ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

Follow Us:
Download App:
  • android
  • ios