തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥി ദിപക് ജോയിയുടെ പ്രചാരണ ബോർഡ് പൊലീസുകാർ നശിപ്പിച്ചതായി ആരോപണം. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റി കമ്മീഷണർക്ക് പരാതി നൽകി.

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് പൊലീസുകാർ നശിപ്പിച്ചതായി ആരോപണം. യുഡിഎഫ് സ്ഥാനാർത്ഥി ദിപക് ജോയിയുടെ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. പള്ളുരുത്തി കുമ്പളങ്ങി വഴിയിൽ മൈത്രി നഗർ ലെയ്നിൽ തോംസൺ എന്ന വ്യക്തിയുടെ സ്ഥലത്ത്‌ കെട്ടിയിരുന്ന ബോർഡാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ കൺട്രോൾ റൂം ജീപ്പിലെത്തിയ പൊലീസുകാർ നശിപ്പിച്ചതായാണ് സ്ഥാനാർഥിയുടെ ആരോപണം. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ബോർഡുകൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടു. ഡിഫെയ്സ്മെൻ്റ് സ്ക്വാഡ് ആണെന്നാണ് പൊലീസ് വിശദീകരണം.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming