പാലക്കാട് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് ആരോപണം.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ 1 വയസുകാരന് 72 കാരന്റെ മരുന്ന് മാറി നൽകിയെന്ന് കുടുംബത്തിന്റെ പരാതി. നെല്ലിപ്പതി സ്വദേശി സ്നേഹ - അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയത്. കുഞ്ഞിന് പനി മൂലം ആശുപത്രിയിൽ എത്തിയതായിരുന്നു. മരുന്ന് കൊടുത്തതിനു പിന്നാലെ കുഞ്ഞിന് വലിയ അസ്വസ്ഥതയുണ്ടായെന്നും സൂപ്രണ്ടിനെ അറിയിച്ചിട്ടും പരാതി ഗൗനിച്ചില്ലെന്നും കുടുംബം പറഞ്ഞു.


