ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലയ്ക്കടിച്ച് കൊന്നത്. വിറക്  കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പാലക്കാട്: പാലക്കാട് (Palakkad) കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു (Murder). ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വിറക് കൊളളികൊണ്ട് ശാന്ത ഭർത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ, അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിന്‍റെ പേരിൽ വീട്ടിൽ തർക്കം പതിവാണ് എന്നുമാണ് അയൽവാസികൾ പറയുന്നത്. 

ശാന്തയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, വിറക് കൊണ്ട് തലയ്ക്കടിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പതിവ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

YouTube video player

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു; സ്ത്രീക്ക് ക്രൂര മർദ്ദനം

ഉത്തർപ്രദേശിൽ പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സ്ത്രീയുടെ ഭർത്താവ് നീരജ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയാണ് സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരിലായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം.

''മകന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡ‍ിപ്പിച്ചു. രണ്ടാമത്തെ പെൺകുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്'' - സ്ത്രീ പറ‌ഞ്ഞു. തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി ആരോപിച്ചു. രണ്ട് സ്ത്രീകൾ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടാൻ അപേക്ഷിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നത്.

Also Read : ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Also Read : ഒമ്പത് വയസുകാരിയോട് ക്രൂരത ; കഴുത്ത് അറുത്ത് കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ