Asianet News MalayalamAsianet News Malayalam

ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ; അതിഥി തൊഴിലാളികളുമായി ഇന്ന് പുറപ്പെടും

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാൽ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല

Aluva bhuvaneshwar special train for migrant labours stranded due to covid
Author
Aluva, First Published May 1, 2020, 1:13 PM IST

കൊച്ചി: കേരളത്തിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സർവീസ് നടത്തുന്നത്. ട്രെയിൻ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാൽ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല.

ആലുവയിൽ നിന്ന് പുറപ്പെട്ടാൽ ഭുവനേശ്വറിൽ മാത്രമാണ് ട്രെയിൻ നിർത്തുക. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. 1200 പേരെ കൊണ്ടു പോകാനാണ് തീരുമാനം. വിവിധ കാംപുകളിൽ നിന്നായി പോകേണ്ടവരെ റെയിൽവെ സ്റ്റേഷനിൽ പൊലീസുകാർ എത്തിക്കും. 

ഇന്ന് ഒരു ട്രെയിൻ മാത്രമാണ് സർവീസ് നടത്തുക. നാളെ മുതൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ ട്രെയിനുകളും നോൺ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയിൽവെ സ്റ്റേഷനുകളിൽ എത്തിക്കുന്ന കാര്യം അതത് ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios