ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, ബലാത്സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, ബലാത്സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രമിനലിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമെന്നാണ് പൊലീസിന്‍റെ ആവശ്യം. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധന വേണമെന്നാണ് പൊലീസ് മുന്നോട്ട് വെക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആലുവയിലെ കോടതിയിൽ ഹാജരാക്കിയപ്പോഴും പൊലീസ് മുന്നോട്ട് വെച്ച ആവശ്യം ഇതാണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്. ബിഹാർ സ്വദേശിയെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വിശദമായ പരിശോധന വേണം. 

നാളെത്തന്നെ കസ്റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യലിനാണ് പൊലീസ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോയ താമസസ്ഥലം, കൊലപാതകം നടത്തിയ ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ ഇടം എന്നിവിടങ്ങളിലെല്ലാം കൊണ്ടു പോയി തെളിവെടുക്കണം. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ഉറപ്പിക്കണം. തട്ടിക്കൊണ്ടുപോയതുമുതൽ കൊലപാതകം വരെയുളള ഒരോ നിമിഷങ്ങളും ഇഴകീറി പരിശോധിക്കണമെന്നാണ് പൊലീസ് മുന്നോട്ട് വെക്കുന്ന ആവശ്യം. 

ആലുവയിലെ അഞ്ച് വയസുകാരിക്ക് കണ്ണീരോടെ യാത്രാമൊഴി 

കേരളത്തിന്‍റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ നാട് യാത്രാമൊഴി നൽകി. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര എൽപി സ്കളിലെ പൊതു ദർശനത്തിന് ശേഷം ആലുവ കീഴ് മാട് പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു. മൃതദേഹം പൊതു ദർശനത്തിന് വെച്ച സ്കൂളിൽ അധ്യപകരും സഹപാഠികളുമടക്കമുള്ളവർ നൂറ് കണക്കിനാളുകൾ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

അസഫാഖിനെ ജയിലിലടച്ചു; മറ്റാർക്കെങ്കിലും പങ്കുണ്ടോ? അന്വേഷണം ബിഹാറിലേക്ക് നീളുമോ? ആവശ്യമെങ്കിൽ പോകുമെന്ന് ഡിഐജി

എഴരമണിയോടെയാണ് സ്കൂൾ മുറ്റത്തേക്ക് അവസാനമൊരിക്കൽകൂടി അവളെത്തിയത്. വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തപ്പോൾ മുതൽ കണ്ണീർ കടലായി സ്കൂൾ അങ്കണവും ഹാളും. ക്ലാസ് മുറിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ പൂക്കളും കളിപ്പാട്ടവുമായി ആദ്യം എത്തിയത് സഹപാഠികളായിരുന്നു. കാത്തു നിന്ന അധ്യപകർ കണ്ണീരടക്കാനാകാതെ പൊട്ടിക്കരഞ്ഞു. കുഞ്ഞുമകളുടെ മൃതദേഹത്തിനരികെ അലമുറയിട്ട് കരയുന്ന അമ്മ അന്ത്യോപചാരമർപ്പിക്കാനെത്തിയവർക്കും സങ്കട കാഴ്ചയായി. പ്രിയപ്പെട്ട ചേച്ചി യാത്രപോകുകയാണെന്നറിയാതെ അമ്മയൊടൊപ്പം കുഞ്ഞനുജനും അനുജത്തിയും. കരഞ്ഞ് തളർന്ന അമ്മയെ ആശ്വസിപ്പിച്ച് ജനപ്രതിനിധികളും നാട്ടുകാരും സദാ ഒപ്പമുണ്ടായിരുന്നു. നൂറ് കണക്കിന് ആളുകളാണ് കണ്ണിർ പൂക്കളുമായി ആന്ത്യോപചാരമർപ്പിച്ചത്. 

അസഫാഖിനെ ജയിലിലടച്ചു; മറ്റാർക്കെങ്കിലും പങ്കുണ്ടോ? അന്വേഷണം ബിഹാറിലേക്ക് നീളുമോ? ആവശ്യമെങ്കിൽ പോകുമെന്ന് ഡിഐജി