ആലുവ: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ഒന്നര മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആലുവ മാർക്കറ്റ് ഇന്ന് തുറക്കും. മൊത്ത വ്യാപാരികൾക്ക് മാത്രമാണ് തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. അഞ്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട കച്ചവടക്കാരെ കടകൾ തുറക്കാൻ അനുവദിക്കും.

ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം കുറഞ്ഞിട്ടും മാർക്കറ്റ് തുറക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.