രണ്ടു മാസം മുമ്പാണ് അനിൽ ജോലി തേടി കോംഗോയിലെത്തിയത്. നാലു ലക്ഷം രൂപ ആശുപത്രിയിലടച്ചത് സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പണം കൊണ്ടാണ്. ചികിത്സ തുടരാൻ ഇനിയും ഭാരിച്ച തുക വേണം. 

കൊച്ചി: മസ്തിഷ്‌ക രക്തസ്രാവവും പക്ഷാഘാതവും ഉണ്ടായതിനെ തുടർന്ന് ആഫ്രിക്കയിലെ കോംഗോയിൽ കഴിയുന്ന മലയാളി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നു. ആലുവ സ്വദേശി അനിൽകുമാറിന്റെ ബന്ധുക്കളാണ് വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടുന്നത്. അനിൽകുമാറിനെ നാട്ടിലെത്തിച്ച് തുടർ ചികിത്സ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കോംഗോയിലെ ഗോമ എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം അഗ്നിപർവതം പൊട്ടി ലാവ ഒഴുകുകയും തുടർച്ചയായി ഭൂകമ്പമുണ്ടാകുകയും ചെയ്തു. ഈ സമയത്തൊക്കെ ആലുവ കുറുമശ്ശേരി സ്വദേശിയായ അനിൽ കുമാർ ഗോമയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭൂകമ്പം ആശുപത്രി കെട്ടിടത്തിനും നാശം വരുത്തിയതോടെ അനിലിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദ്ദേശിച്ചു. സഹപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് അനിലിനെ 550 കിലോമീറ്റർ അകലെയുള്ള ബുക്കാവോയിലെ ആശുപത്രിയിൽ എത്തിച്ചത്.

നാലു ലക്ഷം രൂപ ആശുപത്രിയിലടച്ചത് സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പണം കൊണ്ടാണ്. ചികിത്സ തുടരാൻ ഇനിയും ഭാരിച്ച തുക വേണം. വേൾഡ് മലയാളി ഫെഡറേഷൻ നൽകിയ രണ്ടായിരം ഡോളറിൽ അ‍ഞ്ഞൂറു ഡോളർ മാത്രമാണ് ഒപ്പമുള്ള സുഹൃത്തുക്കളുടെ കൈവശമുള്ളത്. ആലുവയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയാണ് ഭാര്യയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.

രണ്ടു മാസം മുമ്പാണ് അനിൽ ജോലി തേടി കോംഗോയിലെത്തിയത്. 16 ന് ജോലി തുടങ്ങാനിരിക്കെ 12 ാം തീയതിയാണ് അനിൽ കിടപ്പിലായത്. വിദേശത്തേക്ക് പോകാൻ വാങ്ങിയ കടം വീട്ടാൻ വിഷമിക്കുന്നതിനിടെയാണ് അനിലിൻറെ ചികിത്സിക്കു കൂടി പണം കണ്ടെത്തേണ്ട ഗതികേടിൽ കുടുംബം എത്തിയത്.

ACCOUNT DETAILS

Account No: 40191944474

Name: Anilkumar Chuprath Sahaya Nidhi

Bank: State bank of India

Branch: Moozhikulam

IFSC Code: SBIN0008648

Mob: - 98475 68093

Yamuna Anil Kumar - Wife

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona