സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ലെന്ന് ആരിഫ് പറഞ്ഞു. അങ്ങനെ ഉണ്ടങ്കിൽ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാർട്ടിക്കുണ്ടെന്നും ആരിഫ് 

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിനുള്ളിലെ തർക്കത്തിൽ മന്ത്രി ജി സുധാകരൻ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമർശം തള്ളി എഎം ആരിഫ് എംപി. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ലെന്ന് ആരിഫ് പ്രതികരിച്ചു. അങ്ങനെഉണ്ടങ്കിൽ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാർട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾ സിപിഎമ്മിലുണ്ടെന്ന് സുധാകരൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ്, എല്ലാ പാർട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. 

YouTube video player