തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്ന്  കുഴിച്ചുമൂടിയ കേസിൽ പ്രതികളെ കണ്ടെത്താനായി പൊലീസ് സംഘം ദില്ലിയിൽ .  സംഭവത്തെ തുടര്‍ന്ന് ഒളിവിൽ കഴിയുന്ന സൈനികനായ അഖിലിനേയും സഹോദരൻ രാഹുലിനേയും കണ്ടെത്താനുള്ള  അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസ് സംഘം ദില്ലിയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥന്‍റെ വീട്ടിലാണ് അഖിൽ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. 

തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്‍റെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ രാഖിയെ കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന ്പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

Read also:രാഖിയുടെ കൊലപാതകം: കേസിന് തുമ്പായത് മൊബൈൽ ഫോൺ

ആറ് വര്‍ഷമായി രാഖിയും അഖിലും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. വിവാഹം കഴിക്കണമെന്ന് രാഖി നിര്‍ബന്ധം പിടിച്ചതോടെയാണ് രാഖിയെ കൊലപ്പെടുത്താൻ അഖിൽ തീരുമാനിച്ചത്. അതിനിടെ അഖിൽ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി എന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കാറിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം വിടിനോട് ചേര്‍ന്ന പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു.

Read also:അമ്പൂരി കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ ഉപ്പിട്ട് ശരീരം കുഴിച്ചിട്ടു, മുകളില്‍ കമുകിന്‍റെ തൈകൾ നട്ടു 

സംഭവത്തെ തുടര്‍ന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.