കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആംബുലൻസ് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു. റോഡപകടത്തിൽ മരിച്ച 19 വയസ്സുകാരന്റെ കരൾ 50 വയസ്സുള്ള ഒരാൾക്ക് ലേക്‌ഷോർ ആശുപത്രിയിൽ വെച്ച് മാറ്റിവെക്കുന്നു.

കോട്ടയം: കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് ഉടൻ യാത്രതിരിക്കും. ദയവായി വഴിയൊരുക്കി സഹായിക്കണം. റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്തൊൻപതുകാരന്റെ കരളാണ് 50 വയസുകാരനിൽ ലേക്‌ഷോറിൽ നടക്കുന്ന ശസ്ത്രക്രിയയിൽ മാറ്റി വയ്ക്കുന്നത്. 

KL 39 F 3836 നമ്പര്‍ ആംബുലൻസ് 11 മണിയോട് കൂടി കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും യാത്ര തുടങ്ങും. ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ് വഴിയാണ് ലേക്‌ഷോറിലേക്ക് എത്തുന്നത്. ദയവായി റോഡിൽ തിരക്ക് ഒഴിവാക്കി ആംബുലൻസിന് വഴി നൽകി ഒരു ജീവൻ രക്ഷിക്കാൻ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം