കൊച്ചി: അടിയന്തര ചികിത്സക്ക് വേണ്ടി നവജാത ശിശുവിനെയും വഹിച്ച് കോഴിക്കോട് നിന്നും പുറപ്പെട്ട ആംബുലന്‍സ് കൊച്ചി അമൃത ആശുപത്രിയിലെത്തി. ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. മുഹമ്മദ് ഷിഹാബ് എന്ന 38 ദിവസം പ്രായമായ കുഞ്ഞിനെയും വഹിച്ചുള്ള വാഹനം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റോഡുമാർഗം കൊച്ചി അമൃത ആശുപത്രിയിലേക്ക് പുറപ്പെട്ടത്. 

ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി കോഴിക്കോട് നിന്നും ആംബുലന്‍സ് കൊച്ചിക്ക്, സഹകരിക്കുക

കൈയ് ലോ തെറാക്സ് എന്ന അപൂർവ്വ രോഗമാണ് കു‌ഞ്ഞിന് പിടിപ്പെട്ടത്. കുഞ്ഞുകഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണിത്. ട്രാഫിക്ക് പോലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്. റോഡില്‍ ഗതാഗത തടസമുണ്ടാക്കരുതെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.