കോഴിക്കോട്: അപൂർവ്വ രോഗം ബാധിച്ച ഒരു മാസം പ്രായമായ കുഞ്ഞിന് അടിയന്തര ചികിത്സ വേണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റോഡുമാർഗം കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുട്ടിയെ കൊണ്ടുപോവുകയാണ്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക ആംമ്പുലൻസിലാണ് കൊണ്ടു പോവുന്നത്. 

കുഞ്ഞുകഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മാത്രമാണുള്ളത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛന്‍. റോഡില്‍ ഗതാഗത തടസമുണ്ടാകുമെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.