Asianet News MalayalamAsianet News Malayalam

ശമ്പളമില്ല, ദുരിതത്തില്‍; 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍

സംസ്ഥാനത്തെ 1400 ല്‍ ഏറെ  വരുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളമില്ല. 

ambulance employees in strike
Author
trivandrum, First Published May 28, 2020, 12:33 PM IST

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. കൊവിഡ് ഡ്യൂട്ടിക്കുളള ആംബുലൻസുകൾ അടക്കം 28 ആംബുലൻസുകളാണ് സർവീസ് നിർത്തിയത്. കൊവിഡ് കാലത്ത് രാപകലില്ലാതെ ജോലി ചെയ്തവരാണ് ശമ്പളമില്ലാതെ ദുരിതം അനുഭവിക്കുന്നത്. ജില്ലയിൽ 28,108 ആംബുലന്‍സുകളാണ് നിലവിലുള്ളത്. ഓരോ ആമ്പുലൻസിലും രണ്ട് ഡ്രൈവർമാരും രണ്ട് സ്റ്റാഫ് നഴ്സുമാരുമുണ്ട്. ആകെ 112 ജീവനക്കാരാണ് ഇവിടെയുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം അഞ്ചിനാണ് നൽകേണ്ടത്. എന്നാല്‍ ഈ മാസം അവസാനിക്കാറായിട്ടും ഇത് വരെ ശമ്പളം കിട്ടിയില്ല.

കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ പ്രതിഷേധിച്ചാൽ മാത്രം ശമ്പളം കിട്ടുന്ന ഗതികേടിലാണ് ജീവനക്കാർ. അതും പലപ്പോഴും പകുതി ശമ്പളവും. ജീവൻ പണയം വെച്ച് ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ഏറെ ബുദ്ധിമുട്ടിലാണ് ഇവർ.  കരാർ ഏറ്റെടുത്ത ജിവികെഇഎംആർഐ കമ്പനിയാണ് തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത്. ഉടൻ ശമ്പളം നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം. കുടിശ്ശിക അടക്കമുളള ശമ്പളം കിട്ടിയാൽ മാത്രമേ പണിമുടക്ക് അവസാനിപ്പിക്കുകയുളളൂവെന്ന നിലപാടിലാണ് തൊഴിലാളികൾ. കൊവിഡ് കാലത്ത് പണിമുടക്ക് അവസാനിപ്പിച്ചില്ലെങ്കിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കും.


Follow Us:
Download App:
  • android
  • ios