Asianet News MalayalamAsianet News Malayalam

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാം; ഹൈക്കോടതി

സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ നൽകിയ ഹർജിയിലാണ് ഉത്തരവ്. 

Ambulances may be displayed including names of trusts and sponsors High Court FVV
Author
First Published Nov 15, 2023, 7:02 PM IST | Last Updated Nov 15, 2023, 7:02 PM IST

കൊച്ചി: ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കുന്നത് തടയാൻ പാടില്ല. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ നൽകിയ ഹർജിയിലാണ് ഉത്തരവ്. 

'വെടിയേൽക്കുമ്പോൾ മീര 2 മാസം ഗർഭിണി, അവസാനം കാണുമ്പോഴും അവർ ഹാപ്പിയായിരുന്നു'; വിശ്വസിക്കാനാവാതെ നാട്ടുകാർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios