തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകക്കേസിന്‍റെ ചുരുളഴിച്ച് പൊലീസ്. മുഖ്യ പ്രതി അഖിലിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. സംഭവത്തിൽ അഖിലിന്‍റെ അച്ഛനും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന ആരോപണം രാഖിയുടെ ബന്ധുക്കൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലും കുടുംബാംഗങ്ങളുടെ പങ്കിലേക്ക് കാര്യങ്ങൾ നീളുന്നതിനിടെയാണ് വിശദീകരണവുമായി അഖിലിന്‍റെ അച്ഛൻ രംഗത്തെത്തിയത്. 

രാഖിയെ കൊലപ്പെടുത്തും മുമ്പ് തന്നെ കുഴിച്ച് മൂടാൻ കുഴിയെടുത്തിരുന്നു എന്നും ഇതിന് അച്ഛന്‍റെ സഹായം ഉണ്ടായിരുന്നു എന്നുമാണ്  അഖിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ കൊലപാതകത്തിൽ  അച്ഛൻ മണിയന് പങ്കില്ലെന്നും അഖിൽ പറയുന്നുണ്ട്. അതേസമയം കുഴിവെട്ടിയതും കമുക് വച്ചതും എല്ലാം താൻ തന്നെയാണെന്നാണ് അഖിലിന്‍റെ അച്ഛൻ പറയുന്നത്. എന്നാൽ കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു. കൊലപാതക വിവരം പുറത്തായതോടെ കീഴടങ്ങാൻ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയൻ വിശദീകരിക്കുന്നു. 

തുടര്‍ന്ന് വായിക്കാം: രാഖിയെ കൊല്ലുംമുമ്പെ കുഴിയെടുത്തു; പോയത് കശ്മീരിലേക്ക്, അഖിലിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ