കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്‍റെ (KLIBF-4)മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ പ്രത്യേക പരാമര്‍ശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ രമ്യ റാം അര്‍ഹയായി
തിരുവനന്തപുരം:കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്‍റെ (KLIBF-4)മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ പ്രത്യേക പരാമര്‍ശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ രമ്യ റാം അര്‍ഹയായി. വീക്ഷണത്തിലെ നിസാര്‍ മുഹമ്മദ് ആണ് ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സ്ഥാപനങ്ങള്‍, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച വീഡിയോഗ്രാഫര്‍, മികച്ച സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടിംഗ് (വ്ലോഗിംഗ്) എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ഫെബ്രുവരി 24ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അവാര്‍ഡ് ജേതാക്കള്‍
1)സമഗ്ര റിപ്പോർട്ടിങ–
ശ്രവ്യ മാധ്യമ വിഭാഗം
ക്ലബ് എഫ് എം
2)
മികച്ച റിപ്പോര്‍ട്ടര്‍ –
അച്ചടി മാധ്യമ വിഭാഗം
ബിച്ചു പി. ബി, മെട്രോ വാർത്ത
3) പ്രത്യേക പരാമർശം
അനഘ രാജീവ്, ജനയുഗം
4)
മികച്ച റിപ്പോര്‍ട്ടര്‍ –
ദൃശ്യ മാധ്യമ വിഭാഗം
ഇന്ദുലേഖ രാജു, മാതൃഭൂമി ന്യൂസ്
5)
മികച്ച റിപ്പോര്‍ട്ടര്‍ –
ഓണ്‍ലൈന്‍ മാധ്യമ വിഭാഗം
നിസാർ മുഹമ്മദ്, വീക്ഷണം
6) പ്രത്യേക പരാമർശം
രമ്യ റാം, ഏഷ്യാനെറ്റ് ന്യൂസ്
7)
മികച്ച ഫോട്ടോഗ്രാഫര്‍
കെ. ബി. ജയചന്ദ്രൻ, മെട്രോവാർത്ത
8)
മികച്ച വീഡിയോഗ്രാഫര്‍
(2 പേർക്ക്)
പ്രകാശ് എസ്. എസ്., കൈരളി ന്യൂസ് ഓൺലൈൻ
&
9) ബിബിൻ കുമാർ കെ., റിപ്പോര്‍ട്ടര്‍ ടി. വി.
10)
മികച്ച സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടിംഗ് (വ്ലോഗിംഗ്)
ജാസ്മിൻ ആർ. ബി., ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്
11) പ്രത്യേക പരാമർശം
സെന്തിൽ ജെ., ഇൻസ്റ്റാഗ്രാം.



