കൊല്ലം ചവറയിലെ പരാതിയിൽ സെക്രട്ടേറിയറ്റ് മുൻ പ്രിന്‍റിംഗ് ഡയറക്ടറും അഡീഷണൽ സെക്രട്ടറിയുമായിരുന്ന ജയിംസ് രാജ് അടക്കം രണ്ട് പേർക്കെതിരെ കേസെടുത്തു. വ്യാജ കോഴ്സ് നടത്തി തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്നാണ് പരാതി. 

കൊല്ലം : അമേരിക്കയിൽ നഴ്സിംഗ് അസിസ്റ്റന്‍റ് ജോലി വാഗ്ദാനം ചെയ്ത് 37 ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മുൻ സര്‍ക്കാര്‍ ജീവനക്കാരനുൾപ്പെട്ട സംഘം ലക്ഷങ്ങൾ തട്ടിയതായി പരാതി. കൊല്ലം ചവറയിലെ പരാതിയിൽ സെക്രട്ടേറിയറ്റ് മുൻ പ്രിന്‍റിംഗ് ഡയറക്ടറും അഡീഷണൽ സെക്രട്ടറിയുമായിരുന്ന ജയിംസ് രാജ് അടക്കം രണ്ട് പേർക്കെതിരെ കേസെടുത്തു. വ്യാജ കോഴ്സ് നടത്തി തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്നാണ് പരാതി. 

അമേരിക്കയിലെ വെര്‍ജീനിയയിലുള്ള യൂണിറ്റാറ്റിസ് സാൽവത്തോരിസ് എന്ന സര്‍വകലാശാല നടത്തുന്ന നാലാഴ്ചത്തെ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കുന്നവര്‍ക്ക് ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. 2022 ജനുവരിയിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ജയിംസ് രാജിന്‍റെ ക്ഷണപ്രകാരമാണ് ഉദ്യോഗാര്‍ത്ഥികൾ ചവറയിലെ വീട്ടിലെത്തിയത്. തമിഴ്നാട് അണ്ണാനഗര്‍ എജ്യൂഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയെന്ന പരിചയപ്പെടുത്തിയ ജോസഫ് ഡാനിയേലും ഒപ്പമുണ്ടായിരുന്നു. പ്ലസ് ടു പാസായവര്‍ക്ക് കോഴ്സിൽ പങ്കെടുത്താൽ ആറുമാസത്തിനുള്ളിൽ വിസ നൽകാമെന്നായിരുന്നു ഉറപ്പ്. പണം അക്കൗണ്ടിലെത്തിയതോടെ കോഴ്സുമില്ല, വിസയുമില്ല, ജോലിയുമില്ല. 

'പന്തിനെതിരെ' കേസില്ല; നെട്ടൂരില്‍ ഫുട്‌ബോള്‍ പിടിച്ചെടുത്തതില്‍ പൊലീസിന് പറയാനുള്ളത്

ചവറ പൊലീസ് ജയിംസ് രാജിനും ജോസഫ് ഡാനിയേലിനുമെതിരെ വഞ്ചനാ കേസെടുത്തതോടെ പൈസ തിരികെ നൽകാമെന്നായി. ഇ-മെയിലിലൂടെ കിട്ടിയ അറിയിപ്പിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്ത അഭിഭാഷകൻ കൈമലര്‍ത്തി. ഇതോടെയാണ് വീണ്ടും കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ത്ഥികൾ തിരിച്ചറിഞ്ഞത്.