ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ എസ്എച്ച്ഓയെ ഉൾപ്പെടുത്തി.  പേരൂർക്കടയിൽ ദളിത് സ്‌ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതിൽ വീഴ്ചവരുത്തിയ ശിവകുമാറിനെയാണ് ഉൾപ്പെടുത്തിയത്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂർക്കടയിൽ ദളിത് സ്‌ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതിൽ വീഴ്ചവരുത്തിയ എസ്എച്ച്ഓ ശിവകുമാറിനെയാണ് എസ്ഐടിയിൽ ഉൾപ്പെടുത്തിയത്. ശിവകുമാർ ഇന്നലെ എസ്ഐടിക്കൊപ്പം ചേർന്നു. എന്നാൽ, നിയമനം വിവാദമായതിനു പിന്നാലെ ഇയാളെ പിൻവലിക്കുന്നതായി എഡിജിപി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണം നടത്തുന്നത് താനും എസ്പിമാരുമെന്നാണ് എഡിജിപി എച്ച് വെങ്കിടേഷിന്റെ വിശദീകരണം. മറ്റുള്ള ഉദ്യോഗസ്ഥർ സഹായിക്കാനുളളവർ മാത്രമാണെന്നും ആ സാഹചര്യത്തിലാണ് സംഘത്തെ സഹായിക്കാൻ ശിവകുമാറിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥനെ പിൻവലിക്കുന്നതായും എഡിജിപി വ്യക്തമാക്കി.