104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുൻകരുതലിന്‍റെ ഭാഗമായി തിരിച്ചിറക്കാൻ തീരുമാനം. ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ച് വിളിച്ചത്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അതേസമയം, ലാൻ്റിം​ഗിനായി വിമാനത്താവളത്തിൽ തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. വിമാനത്തിന്റെ ഇന്ധനം കുറച്ച് കൊണ്ട് വരുന്ന പ്രക്രിയയാണ് നടക്കുന്നത്. ജ്വലന സാധ്യത പരമാവധി കുറയ്ക്കാനുള്ള ശ്രമമാണിത്. നെടുമ്പാശ്ശേരി പരിസരത്ത് വിമാനം പറക്കൽ തുടരുകയാണ്. പറക്കലിനെ ബാധിക്കുന്ന സാങ്കേതിക പ്രശ്നം നിലവിൽ വിമാനത്തിനില്ലെങ്കിലും ലാൻഡിംഗിൽ ടയർ തകരാർ പ്രശ്നമാകാൻ സാധ്യതയുണ്ട്. 

മുല്ലപ്പെരിയാറിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ് നാട്; ജലനിരപ്പ് കൂട്ടണമെന്ന് മന്ത്രി, വെള്ളം '152 അടി ആക്കണം'

https://www.youtube.com/watch?v=Ko18SgceYX8