സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. റോഡ്നി ലോറൻസിനാണ് വീഴ്ച പറ്റിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.

സുൽത്താൻ ബത്തേരി: കൈവിരലിന് മുറിവ് പറ്റിയ കുട്ടിയെ വയനാട് മെഡിക്കല്‍ കോളേജില്‍നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്ത സംഭവത്തില്‍ സീനിയർ ഡോക്ടറുടെ ഭാഗത്ത് പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. റോഡ്നി ലോറൻസിനാണ് വീഴ്ച പറ്റിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. മുറിവ് പറ്റിയ കുട്ടിയെ ശരിയായി നോക്കുക പോലും ചെയ്യാതെ കോഴിക്കോട്ടേക്ക് പറഞ്ഞു വിട്ടെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. ഈ മാസം എട്ടിനാണ് പീച്ചങ്കോട് കേളോത്ത് മുഹമ്മദലിയുടെ നാല് വയസ്സ് പ്രായമുള്ള കുട്ടി മിനിഹാൽ കൈവിരലിനേറ്റ മുറിവിനെ തുടർന്ന് ചികിത്സ തേടിയത്.