കൊല്ലം: അഞ്ചൽ സിഐ കെ എൽ സുധീറിന് എതിരെ നടപടി. സിഐയെ സ്ഥലം മാറ്റിയതായാണ് ലഭിക്കുന്ന വിവരം. ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് സിഐക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി.

കൊല്ലം റൂറൽ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ അഞ്ചൽ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞിരുന്നു. 

Read Also: ദില്ലി കലാപം: ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കി കുറ്റപത്രം...