Asianet News MalayalamAsianet News Malayalam

ആൻസി അലിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; പൊതുദർശനം കൊടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ

പുലർച്ചെ മൂന്നരയോടെയായിരുന്നു ആൻസി അലിയുടെ മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ പൊതു ദർശനത്തിന് വെക്കും.

ancy ali's deadbody reach in kerala
Author
Kochi, First Published Mar 25, 2019, 7:18 AM IST

കൊച്ചി: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. 

കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ ആൻസി അലിയുടെ  മ‍ൃതദേഹം പൊതു ദർശനത്തിന് വെക്കും. പുലർച്ചെ മൂന്നരയോടെയായിരുന്നു ആൻസിയുടെ മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം ഇന്ന് പതിനൊന്ന് മണിയോടെ ചേരമാൻ ജുമാമസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നടക്കും. 

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്‍റണ്‍ ടാരന്‍റൻറെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

Follow Us:
Download App:
  • android
  • ios