തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റ് സന്ദർശിച്ച ശേഷം താൻ‍ സ്വയം ക്വാറന്‍റൈനിലാണെന്ന് അനില്‍ അക്കര എംഎൽഎ. രാവിലെ മുതൽ ഓഫീസ് മുറിയിലാണെന്നും എല്ലാ ജീവനക്കാരെയും മാറ്റി കൊണ്ട് താൻ സ്വയം ക്വാറന്‍റൈനിലാണെന്ന് അനില്‍ അക്കര ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തി. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ, സന്ദർഭം മനസിലാക്കാതെ തെറ്റായ രീതിയിലാണ് പ്രചരിക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 

തൃശൂർ ജില്ലയിലെ ആളുകൾ വാളയാറിൽ കുടുങ്ങി കിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വാളയാറിൽ പോയത്. അകലം പാലിച്ചാണ് പ്രതിഷേധം നടത്തിയതെന്നും എംഎൽഎ കൂട്ടിച്ചർത്തു. കേരളത്തിന് പുറത്തുള്ള മലയാളികളെ കേരളത്തിലേക്ക് എത്തിക്കേണ്ടത് സർക്കാരിന്റെയും പൊതുപ്രവർത്തകരുടെയും കടമയല്ലേ എന്നും അനിൽ അക്കര ചോദിച്ചു. 

Also Read: പ്രവാസികളുടെ സ്വീകരണം; മന്ത്രി എസി മൊയ്തീന്‍ നീരീക്ഷണത്തില്‍ പോകണം, പരാതിയുമായി കോണ്‍ഗ്രസ്

Also Read: രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്, വികാരമല്ല വിചാരമാണ് വേണ്ടത്; വാളയാര്‍ സംഭവത്തില്‍ മുഖ്യമന്ത്രി