പാലക്കാട്: വാളയാറിലെ രണ്ട് പെണ്‍കുട്ടികല്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടത് വിവാദമായിരിക്കുകയാണ്. കേസന്വേഷണത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും വലിയ ആരോപണമാണ് ഉയരുന്നത്. 

പീഡനത്തിനിരയായി മരണപ്പെട്ട മൂത്തപെണ്‍കുട്ടിയെ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംജെ സോജന്‍ ഒരു ചാനലില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വടക്കാഞ്ചേരി എംഎല്‍എയുടെ പഴയ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എംജെ സോജന് കേസിലെ അന്വേഷണ ചുമതല ലഭിച്ച് സമയത്തെ പോസ്റ്റാണിത്. 

എഡിജിപി പൂങ്കുഴലിയെ മാറ്റിയാണ് എംജെ സോജന് വാളയാര്‍ കേസിന്‍റെ അന്വേഷണ ചുമതല നല്‍കിയത്. പ്രതികളെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസിലെ ഏറ്റവും മിടുക്കന്‍ എന്നാണ് അനില്‍ അക്കര കുറിച്ചത്. 

അനില്‍ അക്കരെയുടെ കുറിപ്പിങ്ങനെ;

പൂങ്കുഴലിയെ വാളയാര്‍ കേസിന്റെ ചുമതലയില്‍നിന്നുമാറ്റി പകരം. എം. ജെ. സോജനു ചുമതല.  ടി. പി. കേസിലെ പ്രതികളെ പിടിച്ച നല്ല പോലീസ് ഓഫിസര്‍ വടക്കാഞ്ചേരി കേസും ഇതു പോലുള്ള ഉദോഗസ്ഥന്‍മാര്‍ക്ക് നല്‍കണം.  പ്രതികളെ ചോദ്യംചെയ്യാന്‍ ഇന്ന് കേരളപോലീസിലെ ഏറ്റവും മിടുക്കന്‍..