Asianet News MalayalamAsianet News Malayalam

മന്ത്രി മൊയ്തീനും ക്വാറന്‍റീൻ വേണം, പ്രതാപനും അനിൽ അക്കരയും ഇന്ന് നിരാഹാരത്തിന്

ഗുരുവായൂരില്‍ മന്ത്രി സന്ദര്‍ശനം നടത്തിയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസികൾക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്

Anil Akkara TN Prathapan hunger strike for AC Moitheen quarantine
Author
Thrissur, First Published May 19, 2020, 8:29 AM IST

തൃശ്ശൂർ: മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടതില്ലെന്ന തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നിരാഹാര സമരം നടത്തു. ടിഎന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎൽഎയും ഇന്ന് രാവിലെ പത്ത് മുതല് 24 മണിക്കൂര് നിരാഹാരസമരം നടത്തും. 

ഇരുവരും ക്വാറന്റീനിൽ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരം നടത്തുക. ഗുരുവായൂരില്‍ മന്ത്രി സന്ദര്‍ശനം നടത്തിയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസികൾക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. അവരെ മന്ത്രി കണ്ടതായി തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈൻ വേണ്ടെന്ന് തീരുമാനിച്ചത്.

വാളയാറില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റേത് പക്ഷപാതപരമായ നടപടിയാണെന്ന് ആരോപിച്ചാണ് നിരാഹാരം നടത്തുന്നത്.

Follow Us:
Download App:
  • android
  • ios