മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടിപ്പിച്ചത്. ആരു വിജയിച്ചാലും കോൺഗ്രസിൽ ജനാധിപത്യത്തിന്റെ വിജയമാകുമെന്നും അനിൽ ആൻറണി പറഞ്ഞു. 

തിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ച് അനിൽ ആൻറണി. നാളെയെക്കുറിച്ച് ചിന്തിക്കൂ എന്ന് അനിൽ ആൻറണിയുടെ ട്വീറ്റ്. നാലു വർഷമായി തരൂരിനൊപ്പം പ്രവർത്തിക്കുകയാണെന്ന് അനിൽ ആൻറണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടിപ്പിച്ചത്. ആരു വിജയിച്ചാലും കോൺഗ്രസിൽ ജനാധിപത്യത്തിന്റെ വിജയമാകുമെന്നും അനിൽ ആൻറണി പറഞ്ഞു. എകെ ആൻറണി മല്ലികാർജ്ജുൻ ഖർഗെയ്ക്കാണ് പിന്തുണ നൽകിയത്. ശശി തരൂരിനൊപ്പമുള്ള ചിത്രങ്ങളും അനിൽ ആന്റണി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…

കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നുള്ളതിന് തെളിവാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. സുതാര്യമായ തെരഞ്ഞടുപ്പാണ് . സിപിഎം അടക്കം പാ‍ര്‍ട്ടികൾ ഇത് കണ്ട് പഠിക്കണമെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസിയിലാണ് ആന്‍റണി വോട്ട് രേഖപ്പെടുത്തിയത്.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും തരൂർ പിന്മാറേണ്ടതായിരുന്നുവെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. തരൂരിനെ പിന്തുണക്കുന്നവർ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഗർഖെയ്ക്കെന്നും കൊടിക്കുന്നിൽ അറിയിച്ചു. തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥിയാണ്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയെ ആഗ്രഹിക്കുന്നു എന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. തികച്ചും ജനാധിപത്യരീതീയിൽ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും വിജയം ആർക്കായാലും അത് കോൺ​ഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതാകുമെന്നും മുതി‍ർന്ന നേതാക്കൾ പ്രതികരിച്ചു.

ജനാധിപത്യ പാർട്ടിയിൽ സുതാര്യമായ തെര‍ഞ്ഞെടുപ്പെന്ന് എകെ ആന്റണി, ഖർ​ഗെക്ക് വിജയമെന്ന് ദേശീയ വക്താവ് ഗൗരവ് വല്ലഭ്