തുടർ ഭരണത്തിന്‍റെ പേരില്‍ നെഗളിച്ചാൽ ത്രിപുരയും ബംഗാളും ആവർത്തിക്കും.തൃക്കാക്കരയില്‍ സർക്കാരിന്‍റെ  പ്രവർത്തനം വിലയിരുത്തപ്പെടും . പാർട്ടിയിൽ നിന്ന് ഇനിയും ചില മാലിന്യങ്ങൾ പുറത്ത് പോകാനുണ്ടെന്നും മുരളീധരന്‍ 

കോഴിക്കോട്; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. സർക്കാറിന്റെ ഒന്നാം വാർഷികത്തിൽ പ്രോഗ്രസ് കാർഡ് കാലിയാണ് . വട്ടപൂജ്യമാണ്.. തൃക്കാക്കരയില്‍ സര്‍ക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തപ്പെടും.തുടർ ഭരണത്തിന്റെ പേരിൽ നെഗളിച്ചാൽ ത്രിപുരയും ബംഗാളും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.സി പി എമ്മിന്റെ ആശയ ദാരിദ്ര്യമാണ് സുധാകരനെതിരെ തിരിഞ്ഞത്.പാലാരിവട്ടത്ത് പാലത്തിൽ കുഴി കണ്ടതിനാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചെന്ന് അറസ്റ്റ് ചെയ്തത്. കൂളിമാട് പാലത്തിലെ മൂന്ന് ബീം തകർന്നതിൽ കേസില്ല. കൂളിമാട് വന്നതോടെ തൃക്കാക്കരയിൽ പാലാരിവട്ടം ഉയർത്തി പ്രചാരണം നടത്താൻ സർക്കാറിന് കഴിയുന്നില്ല.. ഇതാണ് സുധാകരനെതിരെ കേസെടുത്ത് ശ്രദ്ധ തിരിക്കുന്നത്. തൃക്കാക്കരയിൽ DCC ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ ഇടതു പാളയത്തിൽ എത്തിയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിയിൽ നിന്ന് ഇനിയും ചില മാലിന്യങ്ങൾ പുറത്ത് പോകാനുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Also read;സിൽവർ ലൈൻ ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്

YouTube video player