ഇത് സമ്മതിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്. ചില കൗൺസിലർമാർ കോൺഗ്രസിനൊപ്പം വരുമെന്നും ഭരണം യുഡിഎഫ് പിടിക്കുമെന്നും സമ്മതിക്കുകയാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ.   

തൃശ്ശൂർ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരിൽ മറ്റൊരു നിർണായക രാഷ്ട്രീയ നീക്കത്തിന് സാധ്യത. തൃശ്ശൂർ കോർപ്പറേഷനിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം. ഇത് സമ്മതിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്. ചില കൗൺസിലർമാർ കോൺഗ്രസിനൊപ്പം വരുമെന്നും ഭരണം യുഡിഎഫ് പിടിക്കുമെന്നും സമ്മതിക്കുകയാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ.

തൃശൂർ കോർപറേഷനിൽ എൽഡിഎഫിലെ ചില സ്വതന്ത്ര കൗൺസിലർമാർ യുഡിഎഫിൽ ഉടൻ എത്തുമെന്ന് കോൺഗ്രസ് പല്ലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ.മുരളീധരൻ്റെ വരവിന് ശേഷം ചില കൗൺസിലർമാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഐയിലെ ചില കൗൺസിലർമാരും താൽപര്യം പ്രകടിപ്പിച്ചതായി കോൺഗ്രസ് പറയുന്നു. എൽഡിഎഫിലെ സ്വതന്ത്രരായ മൂന്ന് കൗൺസിലർമാരുമായി കോൺഗ്രസ് ചർച്ച നടത്തിക്കഴിഞ്ഞു. ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിലാണ് കോർപറേഷനിൽ എൽഡിഎഫ് ഭരണം നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ നീക്കങ്ങൾ ശ്രദ്ധേയമാവുന്നത്. 

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി മേയർ എംകെ വർ​​ഗീസ് രം​ഗത്തെത്തി. തൃശൂർ കോർപ്പറേഷനിൽ ഭരണമാറ്റം ഉണ്ടാവില്ലെന്ന് എംകെ വർ​ഗീസ് പ്രതികരിച്ചു. കോൺ​ഗ്രസിലേക്ക് മടങ്ങില്ലെന്നും വർ​ഗീസ് അറിയിച്ചു. 

സിബിഐ അന്വേഷണം വേണം, പ്രതികൾ ഉന്നത സ്വാധീനമുള്ളവർ'; ഹൈക്കോടതിയിൽ ഹർജി നൽകി അനീഷ്യയുടെ അമ്മ

പച്ചവെള്ളം വേണ്ടേ വേണ്ട, 50 വർഷമായി കുടിക്കുന്നത് കൊക്കക്കോള മാത്രം; ലോകത്തിന് അത്ഭുതമായി 70 -കാരൻ

https://www.youtube.com/watch?v=Ko18SgceYX8