പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത ആണ് മരിച്ചത്. 45 വയസായിരുന്നു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്

പാലക്കാട് :സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു.പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത ആണ് മരിച്ചത്. 45 വയസായിരുന്നു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ആറ് ഡെങ്കിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഈ മാസം മാത്രം നാല് പേരും,കഴിഞ്ഞമാസം 2 പേരും ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനം പനി കിടക്കയിൽ

സംസ്ഥാനത്ത് ഇന്നലെ 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കൂടാതെ 13 പേർക്ക് എലിപ്പനി ബാധിച്ചു. എലിപ്പനി ബാധിച്ച ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനി ബാധിതരായി 13,187 പേർ ചികിത്സ തേടിയിട്ടുണ്ട്.അതെസമയം നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലങ്ങൾ നെഗറ്റീവാണ്.നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.